ഇന്ത്യയ്ക്ക് പുറത്ത് മറ്റൊരു മിനി ഇന്ത്യയാണ് തനിക്ക് ഇന്ന് കാണാന്‍ കഴിഞ്ഞതെന്ന് നരേന്ദ്ര മോദി

മസ്‌ക്കത്ത്: ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കത്തിലെത്തി. മസ്‌ക്കത്ത് റോയല്‍ വിമാനത്താവളത്തിലെത്തിയ മോദിയ്ക്ക് ഒമാന്‍ ഉപപ്രധാനമന്ത്രി സെയിദ് ഫഹദ് ബിന്‍ മഹ്മൂദിന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയിരുന്നത്. ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിനിധികളും സ്വീകരണത്തില്‍ സന്നിഹിതരായിരുന്നു.

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ താന്‍ ഒമാനില്‍ കുറച്ച് സമയം ചെലവഴിച്ചെന്ന് ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. അന്ന് ഒമാനില്‍ വച്ച് കണ്ട ചിലരെ വീണ്ടും ഇവിടെ വച്ച് കാണാന്‍ കഴിഞ്ഞു. ഒമാനിലെത്തുകയെന്നത് തന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് മറ്റൊരു മിനി ഇന്ത്യയാണ് തനിക്ക് ഇന്ന് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമാനില്‍ ഏറ്റവും കൂടുതല്‍ വിദേശികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെന്ന റെക്കാഡും ഈ സന്ദര്‍ശനത്തോടെ മോദി സ്വന്തമാക്കി.

Top