അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ലെന്നതിന്റെ സൂചനയാണ് മോദി സ്തുതി: വി എം സുധീരന്‍

sudheeran

മലപ്പുറം: മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് വി.എം സുധീരന്‍ രംഗത്ത്. എ പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ലെന്നതിന്റെ സൂചനയാണ് മോദിയെ സ്തുതിയെന്ന് വി എം സുധീരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടി പെരുമാറുന്നത് അവസരവാദിയെപ്പോലെയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി.

അബ്ദുള്ളക്കുട്ടിയ്ക്ക് കോണ്‍ഗ്രസുകാരുടെ മനസില്‍ സ്ഥാനമില്ല. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എംഎല്‍എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി, വി.എം സുധീരന്‍ വ്യക്തമാക്കി.

Top