ബിജെപി അധ്യക്ഷന്‍ ഉള്ളപ്പോള്‍ താന്‍ മറുപടി പറയേണ്ട ആവശ്യമില്ല: നരേന്ദ്രമോദി

modi and amith shah

ന്യൂഡല്‍ഹി: താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ ഉള്ളപ്പോള്‍ താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ നരേന്ദ്രമോദി പറഞ്ഞു.

പ്രധാനമന്ത്രിയായശേഷം മോദി നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങളോടാണ് മോദി ഇങ്ങനെ പ്രതികരിച്ചത്. അഞ്ചു വര്‍ഷം ജനങ്ങള്‍ തന്ന പിന്തുണയ്ക്കു നന്ദി പറയാനാണ് താന്‍ വന്നതെന്നും മോദി വ്യക്തമാക്കി.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് മോദി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.

Top