മോദിയുടെ നാട്ടില്‍ അംബേദ്കര്‍ പ്രതിമയില്‍ ചെരുപ്പുമാല; പ്രതിഷേധം ശക്തമാകുന്നു

ambedkar-statue

രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ വെച്ച് അംബേദ്കര്‍ പ്രതിമയ്ക്ക് അനാദരവ്. അതീവ സുരക്ഷാ മേഖലയിലുള്ള അംബേദ്കര്‍ പ്രതിമയില്‍ ചെരുപ്പുമാല അണിയിച്ചാണ് ചിലര്‍ അനാദരവ് കാണിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി അംബേദ്കര്‍ പ്രതിമകള്‍ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വേളയിലാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.

യു.പിയില്‍ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ക്കുകയും കാവി അടിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top