റഫാല്‍ കരാര്‍; യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമാണെന്ന് എ കെ ആന്റണി

AK-Antony

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കരാര്‍ നാല് വര്‍ഷത്തോളം വൈകിപ്പിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്നും മോദി തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും ആന്റണി പറഞ്ഞു.

റഫാല്‍ വൈകിപ്പിച്ചത് കമ്മീഷന് വേണ്ടിയാണെന്ന പ്രചാരണം പ്രധാനമന്ത്രി തുടര്‍ച്ചയായി നടത്തുന്നുണ്ട്. ഇത് തെറ്റാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപടിക്രമങ്ങള്‍ വേഗത്തിലാണ് നടന്നിരുന്നത്. നാല് വര്‍ഷം നഷ്ടപ്പെടുത്തിയത് എന്‍ഡിഎ സര്‍ക്കാര്‍ തന്നെയാണ്. ആന്റണി വ്യക്തമാക്കി.

ബിജെപി നേതാക്കള്‍ വിലയെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോഴാണ് പുന:പരിശോധനയ്ക്ക് പ്രതിരോധ മന്ത്രിയായിരുന്ന താന്‍ നിര്‍ദേശിച്ചതെന്നും. പുനപരിശോധന സമിതി ഡാസോയെ തെരഞ്ഞെടുത്ത ലേലം റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കിയത് മോദി സര്‍ക്കാരിന്റെ കാലത്ത് ആയിരുന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top