നോട്ട് അസാധുവാക്കല്‍ മോദി ഉണ്ടാക്കിയ രാജ്യ ദുരന്തം; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്ത്.

നോട്ട് അസാധുവാക്കല്‍ അസംഘടിത മേഖലയെ തകര്‍ക്കുകയാണ്. നോട്ട് നിരോധനം മോദി ഉണ്ടാക്കിയ രാജ്യ ദുരന്തമാണെന്നും രാഹുല്‍ തുറന്നടിച്ചു.

മോദി സര്‍ക്കാര്‍ ജനങ്ങളെ മുഴുവന്‍ കള്ളന്മാരായി കാണുകയാണ്. മോദിയുടെ നെഞ്ച് വലുതെങ്കിലും ഹൃദയം ചെറുതാണെന്നും രാഹുല്‍ പറഞ്ഞു. ജിഎസ്ടി നികുതി ഭീകരതയുടെ സുനാമിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ജെയ്റ്റിലിയെ പരിഹസിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നായിരുന്നു രാഹുല്‍ ട്വീറ്റ്.

Top