ക്രിസ്ത്യന്‍ മിഷേലിന് കേണ്‍ഗ്രസുമായുള്ള ബന്ധം ദുരൂഹമെന്ന് നരേന്ദ്രമോദി

മഹാരാഷ്ട്ര : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ മിഷേലിന് കോണ്‍ഗ്രസുമായുള്ള ബന്ധം ദുരൂഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര സോലാപൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹച്ചശേഷം ബിജെപിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

മിഷേലിനെ ഇന്ത്യയിലെത്തിച്ചത് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ എന്നതുകൊണ്ട് മാത്രമല്ല.ഫ്രാന്‍സുമായുള്ള മറ്റുചില വിമാനകരാറില്‍ മിഷേലിന് ബന്ധമുള്ളതായി സംശയിക്കേണ്ടതാണെന്നും മോദി പറഞ്ഞു.

സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജ്യസഭയില്‍ സംവരണ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്ത വെസ്റ്റ്ലാന്‍ഡില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മിഷേലിന്റെ ഡയറിയിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കരാര്‍ ലഭിക്കാന്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ മാത്യകമ്ബനി ഫിന്‍മെക്കാനിക്ക നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.

Top