ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

narendra

മുംബൈ: ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ (55) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വാദയിലെ വസതിയിലായിരുന്നു അന്ത്യം.

ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയരംഗത്തെത്തിയത്. പിന്നീട് ഇഖ്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സഹോയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ.

Top