Narendra Dabholkar murder case : CBI arrests Sanstha doctor

പുണെ: യുക്തിവാദിയും സാമൂഹ്യ പ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കറുടെ വധവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ഡോ. വീരേന്ദ്ര തവാഡേയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്.

പനവേലില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ വിവാദം സൃഷ്ടിച്ച നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ് ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2014 ല്‍ ആണ് സിബിഐ ഏറ്റെടുത്തത്. 2013 ല്‍ ആണ് ധബോല്‍ക്കര്‍ മുംബൈയില്‍ വെടിയേറ്റു മരിച്ചത്

Top