നരേനും മീരാ ജാസ്മിനും ഒന്നിക്കുന്ന ‘ക്യൂന്‍ എലിസബത്ത്’ ഉടന്‍ തീയറ്ററിലേക്ക്

ലയാളത്തില്‍ മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ എം.പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്നു ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്. ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകര്‍ഷിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ജോണറില്‍ എം. പത്മകുമാര്‍ ഒരുക്കുന്ന ‘ക്വീന്‍ എലിസബത്തി’ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മീരാ ജാസ്മിന്‍.ഒപ്പം നരേന്‍,താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്‌സായിട്ടാണ് നരേന്‍ എത്തുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മല്‍സ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ക്ക് ശേഷം നരേന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീന്‍ എലിസബത്തി’ലെ അലക്‌സ്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫാമിലി ഡ്രാമ, ‘ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന.

ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍ , ജോണി ആന്റണി,മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top