സി.ഐക്ക് നേരെ ലഹരിമരുന്ന് കേസ് പ്രതിയുടെ ആക്രമണം

കണ്ണൂർ: പൊലീസ് ഉദ്യോ​ഗസ്ഥനു നേരെ എം.ഡി.എം.എ കടത്ത് കേസ് പ്രതിയുടെ ആക്രമണം. കണ്ണൂർ ടൗൺ സി.ഐക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പി.കെ ഷംഷാദ് എന്നയാളാണ് ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ പുതിയതെരുവിൽ വച്ചാണ് സി.ഐ പി.എ ബിനുമോഹന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സി.ഐയുടെ കൈയ്ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടികൂടി.

എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ഷംഷാദിനെതിരെ കേസെടുത്തിരുന്നു. ഇയാളെ പിടികൂടുന്നതിനായി ഉച്ചയോടെ പുതിയ തെരുവില്‍ എത്തിയതായിരുന്നു സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.എന്നാല്‍ കീഴ്‌പ്പെടുത്തുന്നതിനിടെ ഇയാള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സി.ഐ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.

Top