നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം; വിവാദത്തിനു പിന്നില്‍ ദുരുദ്ദേശ്യമെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമാക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന് ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ള. ബിഷപ്പിന്റെ പ്രസ്താവനയല്ല അത് വിവാദമാക്കുന്നതാണ് ദുരുദ്ദേശ്യം. കേരളത്തില്‍ നടക്കുന്ന വിവാദത്തെ കുറിച്ച് പ്രധാനമന്ത്രിയോടെ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ബിഷപ്പുമായി ടെലഫോണില്‍ സംസാരിച്ചു. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ അഭിപ്രായത്തോട് ഗവര്‍ണര്‍ എന്ന തരത്തില്‍ പ്രതികരിക്കാനാവില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി സംസ്ഥാന ഘടകം തീരുമാനം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്ന് കോട്ടയത്ത് എത്തും. സി.പി.ഐ.എമ്മും കോണ്‍ഗ്രസും രംഗത്തെത്തിയതോടെ ബിഷപ്പിന് പിന്തുണ നല്‍കി രാഷ്ട്രീമായി വിഷയം ഉയര്‍ത്തി കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

Top