നാര്‍ക്കോട്ടിക് ജിഹാദ്; സിപിഎം നിലപാട് വിഷലിപ്തമെന്ന് എം.കെ മുനീര്‍

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ സി.പി.ഐ.എം. സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ. മുനീര്‍. എ. വിജയരാഘവന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എന്‍ വാസവന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മുനീര്‍ വിമര്‍ശിച്ചു.

അതേസമയം, പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല, ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകള്‍ മതത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Top