നര്‍കോട്ടിക് ജിഹാദ്; ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത്. ഭീകരവാദികള്‍ക്കെതിരായ നിലപാടാണ് ബിഷപ്പ് സ്വീകരിച്ചതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

‘മതഭീകരവാദികളും ലഹരിമാഫിയകളും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’. കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിനിടെ ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഇതിനായി ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിക്ക് ചുമതല നല്‍കി.

 

Top