നാര്‍ക്കോട്ടിക് ജിഹാദ്; ചര്‍ച്ച അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

k sudhakaran

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് ചര്‍ച്ച അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിനോട് പലതവണ ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മതേതരത്വത്തിന് മുറിവേല്‍ക്കുന്നത് നോക്കിനില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പ്രശ്‌നം തണുപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പഠിക്കാന്‍ രണ്ട് സര്‍വേകള്‍ നടത്തിയിരുന്നു. ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ വീണ്ടെടുത്തേ പറ്റൂ എന്നും സുധാകരന്‍ പ്രതികരിച്ചു.

അതേസമയം പാര്‍ട്ടി വിട്ട നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുധാകരന്‍ നടത്തിയത്. ഒറ്റയാന്മാരായി പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളാണ് പാര്‍ട്ടി വിട്ടത്. ഈ കള്ളനാണയങ്ങളെ ചുമക്കാന്‍ പാര്‍ട്ടിക്കാവില്ല. കോഴിക്കോട് ഡി സി സി അധ്യക്ഷനാക്കണമെന്ന് കെ പി അനില്‍കുമാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഒരു നക്കിപ്പൂച്ച പോലും അനില്‍കുമാറിനെ അധ്യക്ഷനാക്കണമെന്ന് തന്നോട് പറഞ്ഞില്ലെന്നും സുധാകരന്‍ ആരോപിച്ചു.

 

Top