നര്‍കോട്ടിക് ജിഹാദ് വിവാദം; സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നുവെന്ന് വി.ഡി. സതീശന്‍

VD Satheesan

തിരുവനന്തപുരം: സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ട്ടിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാവാതെ നോക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സമുദായങ്ങള്‍ തമ്മില്‍ അടിച്ചോട്ടെ എന്ന മട്ടിലാണ് സര്‍ക്കാരിന്റെ നില്‍പ്പ്. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്ന് വി.ഡി. സതീശന്‍. സമൂഹ മാധ്യമങ്ങളില്‍ ഇരു വിഭാഗങ്ങളെയും തമ്മില്‍ അടുപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടത്തുന്നുണ്ട്. വിഷയത്തില്‍ ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ഒന്നിച്ചിരുത്തി ഒരു ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

 

 

 

Top