നര്‍ക്കോട്ടിക് ജിഹാദ്; മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് കാനം

കണ്ണൂര്‍: നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിന്മേല്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മനുഷ്യനുള്ള കാലം മുതല്‍ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ട്. അതിന് മതത്തിന്റെ പരിവേഷം നല്‍കരുത്.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ല. പ്രതിപക്ഷം വിഷയം ചര്‍ച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.

പാലാ ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നാര്‍ക്കോട്ടിക് ജിഹാദ് വിവാദം രണ്ടാഴ്ചയിലേക്ക് കടക്കുമ്പോഴും സര്‍ക്കാരിന് അനക്കമില്ല. ഇത് അവസരമാക്കിയാണ് പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍. മതനേതാക്കളെ പ്രത്യേകം കണ്ട നേതാക്കളുടെ അടുത്ത നീക്കം ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയാണ്.

 

 

Top