പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമ സഭയില്‍ വിശദമാക്കി.

ബാലഭാസ്‌ക്കറിന്റ അപകട മരണത്തിലും പോസ്റ്റല്‍ വോട്ട് തിരിമറിയിലും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തില്‍ മോദി പേടി പോലെ കേരളത്തില്‍ പിണറായിപ്പേടിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കേരളത്തില്‍ പിണറായി പേടിയില്ലെന്നും മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top