നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു ; 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇന്നു പെയ്ത കനത്ത മഴയെ തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റി.

പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രാത്രിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.

Top