narain coming back to malayalam movie

തമിഴ് സിനിമയിലെ തിരക്കുകള്‍ കാരണം കുറച്ചു നാളായി നരേന്‍ മലയാളത്തില്‍ സജീവമല്ലായിരുന്നു. സംവിധായകന്‍ സുധി അന്ന സംവിധാനം ചെയ്യുന്ന ഹലേലൂയ്യ എന്ന ചിത്രത്തിലൂടെ നരേന്‍ മലയാളത്തിലേക്ക് തിരിച്ച് വരികയാണ്.

ഹലേലൂയ്യയില്‍ ജോയി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജോയി ഒരു സൈക്യാട്രിസ്റ്റാണ്. തന്റെ ഗ്രാമത്തില്‍ എത്തുന്ന ജോയിയുടെ ഓര്‍മകളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. മേഘ്‌നാ രാജാണ് സിനിമയിലെ നായിക.

മെയ്യില്‍ ചിത്രം തിയറ്ററില്‍ എത്തും. രണ്ട് വര്‍ഷം മുമ്പ് റെഡ് റെയിന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ നരേന്‍ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തമിഴ് ചിത്രം കത്തുകുട്ടിയുടെ തിരക്കിലായിരുന്നു നരേന്‍. എന്നാല്‍ മലയാള ചിത്രങ്ങളുടെ ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. തമിഴ്മലയാള സിനിമകളാണ് തന്നെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചതെന്ന് നരേന്‍ പറയുന്നു.

തിരക്കുകള്‍ക്കിടയിലും സിനിമയിലെ സുഹൃത്തുക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്നും താരം പറയുന്നു. 2006ല്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സില്‍ നാലുപേരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഭാവിയില്‍ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാമെന്ന് നരേന്‍ പറയുന്നു.

Top