ഇന്ദ്രജിത്ത്-അരവിന്ദ് സ്വാമി ഒന്നിക്കുന്ന നരഗാസൂരന്റെ ട്രെയിലര്‍ പുറത്തുവിട്ടു

കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന ‘നരകാസുരന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സിനിമയെ രണ്ട് ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഒന്ന് ഭയം, രണ്ട് മിത്ത്. നരഗാസൂരന്‍ ഒരു കെട്ടുകഥയായാണ് ഒരുക്കിയിരിക്കുന്നത്. നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്.

പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ കോളിവുഡ് ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, ശ്രിയാ ശരണ്‍, ആത്മിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തോറ്റുപോയ ഒരു പിശാചിന്റെ കഥ’ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ഡ്രാമയായാണ് വരുന്നത്. 2009ല്‍ ആര്യ ത്രിഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സര്‍വ്വത്തിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു.

ബദ്രി കസ്തൂരിയുടെ ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോണ്‍ ഏദന്‍ യോഹന്‍ ആണ് സംഗീതം നല്‍കുന്നത്. ചിത്രം ആഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും.

Top