ഇന്ദ്രജിത് അരവിന്ദ് സ്വാമി എന്നിവര്‍ ഒന്നിക്കുന്ന നരഗാസുരന്‍ ; പുതിയ പോസ്റ്റര്‍ കാണാം

കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന ‘നരകാസുരന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ കോളിവുഡ് ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, ശ്രിയാ ശരണ്‍, ആത്മിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തോറ്റുപോയ ഒരു പിശാചിന്റെ കഥ’ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ഡ്രാമയായാണ് വരുന്നത്. 2009ല്‍ ആര്യ ത്രിഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സര്‍വ്വത്തിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു.

Top