ചാവക്കാട് നൗഷാദ് വധക്കേസ്; മുഖ്യ ആസൂത്രകനായ എസ്ഡിപിഐ നേതാവ് പിടിയില്‍

arrest

തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി.

എസ്ഡിപിഐ നേതാവ് കാരി ഷാജിയെയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസില്‍ ആകെ 20 പ്രതികളാണ് ഉള്ളത്.

ജൂലൈ 31നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.

Top