സെറീന വില്ല്യംസിനെ കീഴ‌ടക്കി നവോമി ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിൽ സെറീന വില്ല്യംസിനെ കീഴ്‌പ്പെടുത്തി നവോമി ഒസാക്ക ഫൈനലിലേക്ക്. സ്‌കോര്‍: 6-3, 6-4. ഇതോടെ ഇരുപത്തിനാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന സെറീനയുടെ സ്വപ്‌നം നവോമിക്ക് മുന്നില്‍ പൊലിഞ്ഞു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ പരാജയം.

ഫൈനലില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയോ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയോ ആയിരിക്കും നാലാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന നവോമിയുടെ എതിരാളി.

Top