‘നാനോ’ ഇനിമുതല്‍ ബാറ്ററിയില്‍; വൈകില്ലെന്ന് ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സിന്റെ കുഞ്ഞന്‍ മോഡല്‍ ‘നാനോ’ ഇനിമുതല്‍ ബാറ്ററിയില്‍ ഓടും.

വൈദ്യുത ‘നാനോ’ വൈകില്ലെന്ന വ്യക്തമായ സൂചന ടാറ്റ മോട്ടോഴ്‌സ് നല്‍കി കഴിഞ്ഞു. ബാറ്ററിയില്‍ ഓടുന്ന ‘നാനോ’യുടെ രഹസ്യ പരീക്ഷണം കോയമ്പത്തൂരിലെ നിരത്തുകളിലാണ്.

പ്രതീക്ഷിച്ചതിലും നേരത്തെ വൈദ്യുത ‘നാനോ’ വില്‍പ്പനയ്‌ക്കെത്തുമെന്നതിന്റെ സൂചനയായാണ് ഈ പരീക്ഷണ ഓട്ടം.

വൈദ്യുത ‘നാനോ’ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും കോയമ്പത്തൂരിലെ പരീക്ഷണ ഓട്ടം വിജയമായിരുന്നെന്നാണു സൂചനകള്‍.

പുത്തന്‍ ‘നാനോ’യിലൂടെ വൈദ്യുത വാഹന മേഖലയില്‍ ശക്തമായ സാന്നിധ്യമാണു ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.യു എസിലെ ടെസ്ല ഇന്‍കോര്‍പറ്റേഡ് പോലുള്ള അപൂര്‍വം നിര്‍മാതാക്കള്‍ മാത്രമാണ് നിലവില്‍ വൈദ്യുത വാഹന ഉല്‍പ്പാദനരംഗത്തുള്ളത്.

tat01

ഇന്ത്യയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ‘ഇ ടു ഒ പ്ലസ്’ ആണ് നാനോയുടെ എതിരാളി.
രത്തന്‍ ടാറ്റയുടെ മാനസസന്താനമായ ‘നാനോ’യുടെ ഉല്‍പ്പാദനം നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണു ടാറ്റ മോട്ടോഴ്‌സ് വൈദ്യുത ‘നാനോ’യുടെ പരീക്ഷണ ഓട്ടം കോയമ്പത്തൂരില്‍ സംഘടിപ്പിക്കുന്നത്

ലിതിയം അയോണ്‍ ബാറ്ററികളില്‍ നിന്ന് ഊര്‍ജം കണ്ടെത്തുന്ന വൈദ്യുത മോട്ടോര്‍ സഹിതമാണു വൈദ്യുത ‘നാനോ’ എത്തുന്നത്.

രാജ്യത്ത് 2030 ആകുമ്പോഴേക്ക് പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണു വൈദ്യുത ‘നാനോ’യ്ക്ക് പ്രചോദനമേകുന്നത്.

പഴയ എഞ്ചിനിലുള്ള നാനോയുടെ വില്‍പ്പന നിലവാരം വളരെ താഴെയായിരുന്നു.എന്നാല്‍ പുത്തന്‍ നാനോ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിച്ചാല്‍ ടാറ്റ നാനോയുടെ തിരിച്ചു വരവായിരിക്കും.

Top