മൊബൈലും ലാപ്പ്‌ടോപ്പും കത്തുന്നത് ഒഴിവാക്കാന്‍ നാനോ ഡയമണ്ട്‌

മൊബൈല്‍ ഫോണ്‍ , ലാപ്‌ടോപ് എന്നിവയില്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്ന ലിഥിയം ബാക്റ്ററിയിലുണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട്, തീപിടിത്തം എന്നിവ പ്രതിരോധിക്കാന്‍ നാനോ ഡയമണ്ടുകള്‍ക്ക് സാധിക്കുമെന്ന് കണ്ടെത്തല്‍.

ഒരു തലമുടി നാരിനേക്കാള്‍ 10,000 മടങ്ങ് ചെറിയ കണങ്ങളാണ് നാനോ ഡയമണ്ട്‌സ്.

പുതിയ സംവിധാനമുപയോഗിച്ചുള്ള പ്രവര്‍ത്തനരീതിയില്‍ ഒട്ടുമിക്ക ബാറ്ററികളിലെയും അതിപ്രധാന ഘടകമായ ഇലക്ട്രോലൈറ്റ് ലായനിയെ ഒരു സുരക്ഷിത കവചമാക്കി മാറ്റാന്‍ കഴിയുമെന്നും ബാറ്ററികളിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

നേച്ചര്‍ കമ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ നാനോ ഡയമണ്ടിന് ഇലക്ട്രോകെമിക്കല്‍ ഡിപ്പോസിഷനെ (പ്ലേറ്റിംഗ്) എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനായി നാനോഡയമണ്ടുകള്‍ക്കൊപ്പം തിപിടിക്കാത്ത തരത്തിലുള്ള ഇലക്ടോലൈറ്റുകള്‍, സുരക്ഷിത ഇലക്ട്രോഡുകള്‍, സപ്പറേറ്ററുകള്‍ എന്നിവയും ഉപയോഗിച്ചാലെ ഇതു സാധ്യമാകൂ എന്ന് ഫിലാഡല്‍ഫിയയിലെ ഡെക്‌സല്‍ സര്‍വകലാശാലയിലെ പ്രഫസറായ യൂറി ഗൊഗോത്തി വ്യക്തമാക്കി.

Top