ജേഴ്‌സിയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു

നാനി നായകനാകുന്ന ചിത്രം ജേഴ്സിയിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. പരപഞ്ചമേ അല എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ക്രിക്കറ്റ് താരമായാണ് നാനി എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

സാനു വര്‍ഗ്ഗീസ് ആണ് ഛായാഗ്രാഹകന്‍. സൂര്യദേവര നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 19 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Top