ഓസ്‍കര്‍ നോമിനേഷന് വേണ്ടി മത്സരിക്കാൻ ‘ശ്യാം സിൻഹ റോയ്‍യും’

നാനി നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘ശ്യാം സിൻഹ റോയ്’. സായ് പല്ലവി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇത്തവണത്തെ ഓസ്‍കർ അവാർഡിനുള്ള നോമിനേഷനിനായി ‘ശ്യാം സിൻഹ റോയ്‍യും’ മത്സരിക്കുന്നു . മൂന്ന് വിഭാഗങ്ങളിലെ ഓസ്‍കർ നോമിനേഷനു വേണ്ടിയാണ് ശ്യാം സിൻഹ റോയ് അയച്ചിരിക്കുന്നത്.

‘ശ്യാം സിൻഹ റോയ്’ പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീത, ക്ലാസ്സിക്കൽ കൾച്ചറൽ ഡാൻസ് ഇൻഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‍കർ നോമിനേഷനു വേണ്ടിയാണ് മത്സരിക്കുക. രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്‍തത്. ഗാനങ്ങൾ എഴുതിയത് സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ്. മിക്കി ജെ മെയർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

‘ശ്യാം സിൻഹ റോയി’യെന്ന ചിത്രം നിർമിച്ചത് ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എസ് വെങ്കട്ട രത്‍നമാണ് ചിത്രത്തിന്റെ സഹനിർമാതാവ്. മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ. നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്. പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്. തെലുങ്ക് ഭാഷയിൽ നിർമിച്ച ചിത്രം മലയാളത്തിലടക്കം മൊഴിമാറ്റിയും എത്തിയിരുന്നു.

നാനി ഇരട്ട വേഷത്തിൽ ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ‘വാസു’ എന്ന ചലച്ചിത്രകാരനായിട്ടായിരുന്നു ഒരു വേഷം. ബംഗാൾ- തെലുങ്ക് ഇതിഹാസ എഴുത്തുകാരനായ ‘ശ്യാം സിൻഹ റോയ്’ ആയിട്ടും ചിത്രത്തിൽ നാനി വേഷമിട്ടു. ‘റോസി’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ സായ് പല്ലവി അഭിനയിച്ചത്.

Top