സിനിമയില്‍ നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് നേരിടേണ്ടി വന്നിട്ടുണ്ട്;തുറന്ന് പറഞ്ഞ് നന്ദിത

മുംബൈ: നിറത്തിന്റെ പേരില്‍ സിനിമയില്‍ വിവേചനം അനുഭവിക്കേണ്ട അവസ്ഥയുണ്ടെന്ന് നടിയും സംവിധായകയുമായ നന്ദിതാ ദാസ്.”മിക്കവര്‍ക്കും നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരും. സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും-നന്ദിതാ ദാസ് പറയുന്നു.

സിനിമയില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചേരിയിലുള്ള കഥാപാത്രമായോ ഗ്രാമത്തിലുള്ള കഥാപാത്രമായോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍, വിദ്യാഭ്യാസമുള്ള, പരിഷ്‌കാരിയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തൊലിയുടെ നിറം വിഷയമാകും. ചര്‍മ്മത്തിന് കുറച്ചുകൂടെ തിളക്കം വേണമെന്നൊക്കെ അവര്‍ ആവശ്യപ്പെടുമെന്നും നന്ദിതാ ദാസ് പറഞ്ഞു.ഡാര്‍ക് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ക്യാംപയിനോടനുബന്ധിച്ചാണ് നന്ദിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2013 ല്‍ ആരംഭിച്ച ക്യാംപെയിനാണിത്.”നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടത്. വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണം. ഇരുണ്ട ചര്‍മ്മമുള്ള 90 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങള്‍ക്ക് സൗന്ദര്യമില്ല എന്നാണ്.”-നന്ദിത പറയുന്നു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.

Top