ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം നന്ദിനി മടങ്ങിയെത്തുന്നു

nandini

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ ബി. സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം’ഒരു യമണ്ടന്‍ പ്രേമകഥ’യിലൂടെ മലയാളത്തിന്റെ പ്രിയ താരം നന്ദിനി മടങ്ങിയെത്തുന്നു. കരുമാടിക്കുട്ടന്‍, അയാള്‍ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നന്ദിനി. ചിത്രത്തില്‍ നന്ദിനി കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുമെന്നാണ് സൂചന. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലും നന്ദിനി അതിഥി വേഷത്തില്‍ എത്തിയിരുന്നു.

വിഷ്ണു ഉണ്ണി കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. സുജിത് വാസുദേവാണ് ക്യാമറ.

കേരളത്തിലുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സാധാരണക്കാരനായ മലയാളിയായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഉസ്താദ് ഹോട്ടലിലെ ഫൈസിയും ചാര്‍ലിയില്‍ നിന്നുമൊക്കെ തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നും തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

Top