വിവാഹം ഉടന്‍; തിരുച്ചുവരവിനിടയില്‍ വെളിപ്പെടുത്തലുമായി നന്ദിനി

ലിയൊരു ഇടവേളക്ക് ശേഷം മലയാളസിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി നന്ദിനി. ആസിഫ് അലിക്കൊപ്പം പുതിയൊരു ചിത്രത്തിലും ലേലത്തിന്റെ രണ്ടാം ഭാഗത്തിലുമെല്ലാം നന്ദിനിയുണ്ടാകും.

പുതിയ സിനിമകളുടെ തിരക്കിനിടയില്‍ തന്റെ വിവാഹക്കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് നന്ദിനി. വിവാഹം ഉടനെയുണ്ടാകും.ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ആളെയാകും വിവാഹം ചെയ്യുകയെന്നാണ് നന്ദിനി പറയുന്നത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി അഭിനയരംഗത്തേക്കെത്തുന്നത്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ഒരുകാലത്ത് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി.

Top