ബെംഗളൂരു : സമ്പന്നര്‍ ഒരുപാടുണ്ടെങ്കിലും മറ്റുള്ളവര്‍ക്കായി സഹായങ്ങള്‍ ചെയ്യാന്‍ മനസ്സു കാണിക്കുന്നവര്‍ കുറവാണ്.
അതേസമയം ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനകള്‍ സമൂഹത്തിലുണ്ട്. അതിസമ്പന്നരുടെ സ്വത്തിന്റെ പകുതിയെങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കുന്ന ‘ദ് ഗിവിങ് പ്ലെഡ്ജ് ‘ സംഘടന ഇതിനുദാഹരണമാണ്.
ഈ സംഘടനയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് നന്ദന്‍ നിലേകനിയും ഭാര്യ രോഹിണിയും.
ഇന്‍ഫോസിസിന്റെ തലപ്പത്തു വീണ്ടും തിരിച്ചെത്തിയ നിലേകനി നല്‍കിയ സമ്മതപത്രത്തിന്റെ പകര്‍പ്പ് ദ് ഗിവിങ് പ്ലഡ്ജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ബയോകോണ്‍ ചെയര്‍മാന്‍ കിരണ്‍ മജുംദാര്‍ ഷാ, ശോഭ ഡെവലപ്പേഴ്‌സ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ എന്നിവരും ദ് ഗിവ്ങ് പ്ലഡ്ജുമായി സഹകരിക്കുന്നുണ്ട്.
ആഗോള വ്യാപകമായി കോര്‍പറേറ്റ് മേധാവികളും സംരംഭകരുമെല്ലാം സംഘടനയുടെ ഭാഗമാണ്.
മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ്, ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ്, യുഎസ് ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ് എന്നിവര്‍ ചേര്‍ന്നാണു ‘ദ് ഗിവിങ് പ്ലെഡ്ജ് ‘ പ്രചാരണ പരിപാടിക്കു തുടക്കമിട്ടത്.