നന്ദമുരി കല്യാണ്‍ റാം ചിത്രം; ‘NKR21’ പ്രഖ്യാപിച്ചു

പിറന്നാള്‍ ദിനത്തില്‍ തെലുങ്ക് താരം നന്ദമുരി കല്യാണ്‍ റാമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രദീപ് ചിലുകുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘NKR21’ എന്നാണ് ചിത്രത്തിന്റെ താത്കാലിക പേരിട്ടിരിക്കുന്നത്. മുപ്പ വെങ്കയ്യ ചൗധരി അവതരിപ്പിക്കുന്ന ചിത്രം അശോക ക്രിയേഷന്‍സിന്റെ ബാനറില്‍ അശോക് വര്‍ധന്‍ മുപ്പ, സുനില്‍ ബാലുസു എന്നിവരാണ് നിര്‍മിക്കുന്നത്. നന്ദമുരി കല്യാണ്‍ റാമിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാകും ‘NK-R21’. വമ്പന്‍ താരനിരയാകും ചിത്രത്തില്‍ അണിനിരക്കുക.

ഒരു മുഴുനീള ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്നാണ് ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്റര്‍ നല്‍കുന്ന സൂചന. ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത ഗെറ്റപ്പിലാകും കല്യാണ്‍ ചിത്രത്തില്‍ എത്തുക. ഡെവിള്‍ എന്ന ചിത്രത്തിന് ശേഷം കല്യാണ്‍ ചെയ്യുന്ന ചിത്രം കൂടിയാണിത്. തിരക്കഥ – ഹരി കൃഷ്ണ ബന്ധാരി. ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറപ്രവര്‍ത്തരെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പി.ആര്‍.ഒ – ശബരി.

Top