പൊതുവേദിയിൽ ദേഷ്യപ്പെട്ട് നന്ദമുരി, വീഡിയോ ആഘോഷമാക്കി ട്രോളന്മാർ

പ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയികൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ ഒരു പൊതു പരുപാടിയിൽ ദേഷ്യപ്പെടുന്ന വീഡിയോ. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിനിടെയാണ് സംഭവം ഉണ്ടായത്.

ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ അങ്കിൾ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. ഉടൻ തന്നെ യുവ നടൻ സോറിയും പറഞ്ഞു. പിന്നീട് ആ ദേഷ്യത്തിൽ തന്റെ ഫോൺ വലിച്ച് എറിയുന്ന നന്ദമുരിയെയും വീഡിയോയിൽ കാണാം. ഏതായാലും വീഡിയോ വൈറൽ ആയതോടെ താരത്തിന് നേരെയുള്ള ട്രോളുകളും കൂടിയിരിക്കുകയാണ്.

Top