ഡെമോക്രാറ്റിക് പ്രതിനിധി നാ​ന്‍​സി പെ​ലോ​സി അമേരിക്കയുടെ പു​തി​യ സ്പീ​ക്ക​ര്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കര്‍ സ്ഥാനത്തെത്തുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ 434 അംഗ സഭയില്‍ 235 സീറ്റുകള്‍ നേടി വമ്പന്‍ ജയമാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. ഹൗസിലെ പുതിയ അംഗങ്ങളില്‍ 102 പേര്‍ വനിതകളാണ്.

റാഷിദ ത്‌ലാബ്, ഇഹാന്‍ ഉമര്‍ എന്നിവരാണ് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിലെത്തിയ മുസ്‌ലീം വനിതകള്‍. ഫലസ്തീന്‍ വംശജരാണ് റാഷിദയുടെ മാതാപിതാക്കള്‍. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയിലെത്തിയാണ് ഇഹാന്‍.

കോണ്‍ഗ്രസിലെത്തിയ പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡ് അലക്‌സാഡ്രിയ ഒസ്‌കാസിയോ കോര്‍ട്ടെസിനാണ്. പത്ത് തവണ കോണ്‍ഗ്രസ് അംഗമായ ജോ ക്രോളിയെയാണ് അലക്‌സാട്രിയ തോല്‍പ്പിച്ചത്. ഡെബ് ഹലാന്‍ഡ്, ഷാരിസ് ഡേവിഡ്‌സ് എന്നിവരാണ് കോണ്‍ഗ്രസിലെ ആദ്യ തദ്ദേശീയരായ അമേരിക്കന്‍ വനിതകള്‍.

Top