വിശ്വരൂപം 2വിലെ ‘നാനാഗിയ നദിമൂലമേ’ മേക്കിങ് വീഡിയോ കാണാം

viswaroopam-2

മല്‍ഹാസന്‍ ചിത്രം വിശ്വരൂപം രണ്ടാം ഭാഗം മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ നാനാഗിയ നദിമൂലമേ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാന്‍ കമല്‍ ഹാസനുമായി ഒന്നിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

വിശ്വരൂപം 2 റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ 20 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. രാജ് കമല്‍ ഇന്റര്‍നാഷണലും ആസ്‌കര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top