‘ചീറ്റകളെ കൊണ്ടുവന്നത് പശുക്കളിൽ ലംപി രോഗം പടർത്താൻ’; കോൺ​ഗ്രസ്

ഡൽഹി: ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ലംപി രോഗം കൂടുതൽ പശുക്കളിലേക്ക് പടർത്തി കർഷകരെ ദ്രോഹിക്കാനാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പട്ടോൾ. ചീറ്റകളെ കൊണ്ടുവന്ന നൈജീരിയയിൽ ലംപി രോഗം ഉണ്ട്. കർഷകരെ ഉപദ്രവിക്കാനാണ് ചീറ്റ നൈജീരിയയിൽ നിന്നും കൊണ്ടുവന്നതെന്ന് പട്ടോൾ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമായ സെപ്തംബർ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലാണ് എട്ട് ചീറ്റകളുള്ളത്.

മുംബൈയിലെ ഖാറിൽ പശുക്കളിലും എരുമകളിലും രോഗം സ്ഥാരീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം 27,500ൽ അധികം കന്നുകാലികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ 24,388 എരുമകൾക്കും 2,203 പശുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്.എരുമകളെ കശാപ്പ് ചെയ്യുന്നത് സെപ്തംബർ 9 മുതൽ നിരോധിച്ചിരുന്നു. കൊതുകകൾ പ്രാണികൾ എന്നീ ജീവികൾ വഴിയാണ് ലംപി രോഗം കന്നുകാലികളിൽ പടരുന്നത്.

 

Top