‘നമുക്ക് കോടതിയില്‍ കാണാം’; ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം വരുന്നു

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം  ‘നമുക്ക് കോടതിയില്‍ കാണാം’ പ്രദർശനത്തിന് എത്തുകയാണ്. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പാക്കപ്പ് സെപ്റ്റംബര്‍ 25 ന് ആയിരുന്നു.

ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമിന്റെ നിര്‍മ്മാണത്തില്‍ എത്തിയ മൈക്കിനു ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. ലാലു അലക്സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് നമുക്ക് കോടതിയിൽ കാണാം. ചിത്രത്തിന്റെ ക്യാമറ മാത്യു പ്രസാദ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.

 

 

 

 

 

Top