ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ അസ്വസ്ഥത തോന്നാറുണ്ട്; വെളിപ്പെടുത്തി നമിത

ലയാളികളുടെ ഇഷ്ട താരമാണ് നമിത പ്രമോദ്. താരം ചില വെളിപ്പെടുത്തലുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ചില ആരാധകരുടെ സ്‌നേഹപ്രകടനത്തില്‍ ചിലപ്പോള്‍ അസ്വസ്ഥത തോന്നാറുണ്ടെന്നാണ് നടി പറഞ്ഞിരിക്കുന്നത്.

ചേച്ചിമാരും ചേട്ടന്‍മാരുമൊക്കെ സ്‌നേഹത്തോടെ സംസാരിക്കാറുണ്ട്. എന്നാല്‍ ചില ആണ്‍പിള്ളേര്‍ തോളിലൊക്കെ കൈവയ്ക്കാന്‍ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതില്‍ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത വ്യക്തമാക്കി.

സ്‌നേഹം കൊണ്ടാകും ആരാധകര്‍ ഫോട്ടോകള്‍ എടുക്കാന്‍ വരുന്നത്. എന്നാലും അത് ചിലപ്പോള്‍ പ്രശ്‌നമാകാറുണ്ട്. അപരിചിതരായ ആള്‍ക്കാരാണ്. അസ്വസ്ഥത തോന്നും. ഫോട്ടോ എടുക്കുമ്പോള്‍ തോളില്‍ കൈവെയ്ക്കാന്‍ നോക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

ചേച്ചിമാരും ചേട്ടന്‍മാരും കുട്ടികളുമൊക്കെ സ്‌നേഹത്തോടെ വന്നു സംസാരിക്കുകയും ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും അത് തനിക്ക് ഇഷ്ടമാണെന്നും നമിത പ്രമോദ് പറയുന്നു.

Top