namitha pramod statement

രാജേഷ് പിള്ളയുടെ ഗ്രാഫിക്കിലൂടെയാണ് നമിത പ്രമോദ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മികച്ച കുറച്ചു ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു.

മലയാളത്തിനുമപ്പുറം തെലുങ്കില്‍ തിരക്കിലാണ് നമിതയിപ്പോള്‍. എന്നാല്‍ തന്റെ ആദ്യ തെലുങ്ക് സിനിമ അനുഭവത്തെക്കുറിച്ചു നമിത പറയുന്നു.

ആദ്യം തെലുങ്ക് ഡയലോഗുകള്‍ അത്ര എളുപ്പമായിരുന്നില്ല.ഡയലോഗ് പറയുമ്പോള്‍ സെറ്റില്‍ കൂട്ടച്ചിരി ഉയരും.

പലതും തെറ്റിപ്പോയോ എന്നും പോലും സംശയമായിരുന്നു.

ചില അവസരങ്ങളില്‍ അഡ്വാന്‍സ് തിരിച്ചു കൊടുത്ത് സിനിമ ഉപേകഷിച്ചാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ എല്ലാവരും പറയുന്നത് താന്‍ തെലുങ്കു പറയുന്നതില്‍ ശ്രുതി ഹാസനേക്കാള്‍ ബെറ്ററാണെന്നാണ്.

ചട്ടുലാഭായ് ആയിരുന്നു നമിതയുടെ ആദ്യ തെലുങ്ക് ചിത്രം.

Top