നമിത പ്രമോദ് നായികയായി എത്തുന്ന അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളില്‍

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നായികയായി എത്തുന്നത് നമിത പ്രമോദാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തില്‍ പറയുന്നത്.

സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഛായാഗ്രഹണം വിവേക് മേനോന്‍ ആണ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top