ഷാജി പാടൂര്‍ ഒരുക്കുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തില്‍ നിര്‍ഭയയായി നമിതാ പ്രമോദ്

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നിര്‍ഭയ. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് നമിതാ പ്രമോദാണ്.

പ്രവീണ്‍ നാരായണനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ നൈതികതയെ പ്രകോപനപരമായി പുനര്‍വായിക്കുന്ന ചിത്രമാണ് നിര്‍ഭയ. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

NO ACCIDENT IS ACCIDENTAL എന്ന ടാഗ്ലൈനില്‍, ഒരു സര്‍വൈവല്‍ ത്രില്ലറാകും ചിത്രം. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം ഷാജി പാടൂര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് നിര്‍ഭയ.

Top