മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും പേരുകള്‍ പോസ്റ്ററില്‍ ; ‘നോ വേ ഔട്ട്’ സെക്കന്‍ഡ് ലുക്ക്

ലപ്പോഴും എന്‍ഡ് ക്രെഡിറ്റ്‌സില്‍ മാത്രം കാണാറുള്ള അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ പോസ്റ്ററില്‍. രമേശ് പിഷാരടി നായകവേഷത്തില്‍ എത്തുന്ന ‘നോ വേ ഔട്ട്’ എന്ന പുതിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്. നവാഗതനായ നിധിന്‍ ദേവീദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ അസിസ്റ്റന്റുമാര്‍ മുതല്‍ ക്രെയിന്‍, ലൈറ്റ് യൂണിറ്റുകളിലെ പ്രവര്‍ത്തകരുള്‍പ്പെടെ നാല്‍പതോളം അണിയറപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ പോസ്റ്ററിലുണ്ട്. നാല് പേര്‍ മാത്രമാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായുള്ളത്. രമേശ് പിഷാരടിക്ക് പുറമേ ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം പൂര്‍ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ഷൂട്ടിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എംഎസ് ആണ് നിര്‍മാണം. കെ.ആര്‍ രാഹുല്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഗീസ് ഡേവിഡ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top