ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രത്തിന് പേര് ഇട്ടു . . ‘കർവാൻ’

ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രത്തിന് പേരിട്ടു. ‘കർവാൻ’ എന്നാണ് ചിത്രത്തിന്റെ പേര്.

ഹംഷകൽസ്, ക്രിഷ് 3 എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രം അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്‌റ്റ് 31ന് ഊട്ടിയിൽ ആരംഭിച്ചിരുന്നു.

യെ ജവാനി ഹെ ദിവാനി, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ സംഭാഷണമെഴുതിയ ഹുസൈൻ ദലാലിനൊപ്പം സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിൽ ഇർഫാൻ ഖാൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

മിഥിലാ പാൽക്കറാണ് നായിക. റോണി സ്‌ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിൽ ബംഗളൂരുകാരനായ യുവാവിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

Top