മാസപ്പിറവി ദൃശ്യമായത്തോടെ നോമ്പുനോറ്റ് റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമായി

മലപ്പുറം: മാസപ്പിറവി ദൃശ്യമായത്തോടെ നോമ്പുനോറ്റ് റമദാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി ദൃശ്യമായത്തോടെ ഇന്ന് നോമ്പ് ഒന്നായിരിക്കുമെന്ന് വിവിധ മത ഖാസിമാര്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ നിര്‍വഹിക്കുന്ന ദൈര്‍ഘ്യമേറിയ തറാവീഹ് നമസ്‌കാരം റമദാനിലെ ഒരു പ്രത്യേകതയാണ്. ജാതി മത ഭേദമന്യേ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ഇഫ്താറുകളും റമദാനിലെ ഒരു വിശ്വാസമാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ വീണ്ടും വസന്തം സമ്മാനിക്കുമ്പോള്‍ ആത്മ നിര്‍വൃതിയിലാണ് ഓരോ വിശ്വാസികളും.നോമ്പ് നോറ്റ് വ്രതം അനുഷ്ഠിച്ച് ഈ നാളുകളില്‍ പുണ്യപ്രവര്‍ത്തി ചെയ്താല്‍ 700 മുതല്‍ 70,000 വരെ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക വിശ്വാസ പ്രകാരം എല്ലാ സുഖദുഃഖങ്ങളും വെടിഞ്ഞ് ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്.

മുസ്ലീം മത വിശ്വാസികള്‍ക്ക് ഇനി വരുന്ന മുപ്പത് നാള്‍ പുണ്യം തേടിയുള്ള ദിനരാത്രങ്ങളാണ്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ശരീരവും മനസ്സും പരമകാരുണീയനായ നാഥനില്‍ സമര്‍പ്പിച്ച് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കും. സ്വയം നവീകരണത്തിന്റെയും ആത്മ ശുദ്ധീകരണത്തിന്റെയും രാപ്പകലുകളാണ് ഇനി.

Top