വൈകിയെങ്കിലും നീതി നടപ്പായി , വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. നീണ്ട നിയമപോരാട്ടമായിരുന്നു തന്റേതെന്നും നീതി കിട്ടിയോ എന്നത് പൂര്‍ണമായ വിധിയ്ക്ക് ശേഷം അറിയിക്കാമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സമയപരിധിയും ഘടനയും അറിയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം ആയിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത്. നഷ്ടപരിഹാരമായിരുന്നില്ല ആവശ്യമെന്നും ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടിയായിരുന്നു തന്റെ ആവശ്യമെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

അതേസമയം, യുക്തിരഹിതമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. കേസില്‍ തന്നെ അനാവശ്യമായി ഇരയാക്കിയെന്നും എന്നാല്‍, വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.

Top