നമ്പി നാരായണന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 50 ലക്ഷം രൂപ കൈമാറി

namby-narayanan

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായിരുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ കൈമാറി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയിരിക്കുന്നത്. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്.

നമ്പി നാരയണന്റെ പോരാട്ടം നീതിക്കു വേണ്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് കേസില്‍ അനുകൂല വിധി നേടിയെടുക്കാന്‍ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി ഇത്ര വേഗത്തില്‍ തന്നെ നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നമ്പി നാരായണന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Top