രജനീകാന്തിന് അതിഥിയായി നമ്പി നാരായണൻ; ഒപ്പം മാധവനും: ചിത്രങ്ങള്‍ വൈറല്‍

ദ്മഭൂഷണ്‍ നമ്പി നാരായണനെ അതിഥിയായി വീട്ടിലേക്ക് സ്വാഗതം ചെയ്ത് നടന്‍ രജനികാന്ത്. സംവിധായകന്‍ മാധവനും നിര്‍മ്മാതാവും നമ്പി നാരായണനൊപ്പം ഉണ്ടായിരുന്നു. സൂപ്പര്‍ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിര്‍മ്മാതാവ് വിജയ് മൂലന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. അദ്ദേഹത്തെ നമ്പി നാരായണനും മാധവനുമൊപ്പം കണ്ടുമുട്ടിയതിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല എന്നാണ് കുറിപ്പ്. ‘റോക്കട്രി’യെ അഭിനന്ദിച്ച് കൊണ്ട് രജനികാന്ത് മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. റോക്കട്രി തീര്‍ച്ചയായും എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍ കണ്ടിരിക്കേണ്ട സിനിമ’ എന്നായിരുന്നു രജനികാന്തിന്റെ തമിഴ് ട്വീറ്റ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച പത്മഭൂഷണ്‍ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നടന്‍ മാധവന്‍ അവതരിപ്പിച്ചതെന്ന് രജനികാന്ത് അഭിനന്ദിച്ചു.

ജൂലൈ ഒന്നിന് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. ജൂലൈ 26 മുതല്‍ ആമസോണ്‍ പ്രൈമിലും റോക്കറ്ററി സ്ട്രീം ചെയ്യുന്നുണ്ട്. വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തിയത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുക്കിയത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.

 

Top