ഇനിയൊരു രണ്ടാം ജന്മമുണ്ടെങ്കില്‍ ഒരിക്കലും ശാസ്ത്രജ്ഞന്‍ ആവാന്‍ ആഗ്രഹിക്കില്ലന്ന് നമ്പി നാരായണന്‍

Nambi Narayanan

തിരുവനന്തപുരം : ജീവിതത്തില്‍ താന്‍ ഒരിക്കലും നല്ലൊരു ഭര്‍ത്താവോ നല്ലൊരു പിതാവോ ആയിരുന്നില്ലെന്ന് നമ്പി നാരായണന്‍. എന്നാല്‍ അതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലി തിരക്കുകള്‍ കാരണം, കുടുംബത്തോട് സ്നേഹം കാണിക്കാന്‍ സമയം കണ്ടെത്താന്‍ സാധിച്ചില്ല. ഇനിയൊരു രണ്ടാം ജന്മമുണ്ടെങ്കില്‍ ഒരിക്കലും ശാസ്ത്രജ്ഞന്‍ ആവാന്‍ ആഗ്രഹിക്കില്ല. നല്ലൊരു ഭര്‍ത്താവും പിതാവും ആകാനാണ് ശ്രമിക്കുകയെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Top