അര്‍ജുന്‍ കപൂറും പരിനീതിയും ഒന്നിക്കുന്ന നമസ്‌തേ ഇംഗ്ലണ്ടിന്റെ പുതിയ പോസ്റ്റര്‍ കാണാം

ര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം നമസ്‌തേ ഇന്ത്യയുടെ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടു. ആറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇഷക്‌സാധേ എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്.

വിപുല്‍ അമൃത്‌ലാല്‍ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. 2018 ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.

Top